പ്രാഗ്: ഫിഡെ ലോക ചാമ്പ്യനായ ഡി. ഗുകേഷിന്, പ്രാഗ് ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവലിന്റെ ആറാം റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി. അരവിന്ദ് ചിദംബരമാണ് ഗുകേഷിനെ വീഴ്ത്തിയത്.
2024 ഡിസംബറില്‍ ലോക ചാമ്പ്യന്‍പട്ടം നേടിയശേഷം അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ ഗുകേഷ് വിഷമിക്കുകയാണെന്നതാണ് വാസ്തവം.